സുരക്ഷാ ഭീഷണി, പാകിസ്ഥാൻ പരമ്പര ഉപേക്ഷിച്ച് ന്യൂസിലാൻഡ്

കറാച്ചി: 18 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലെത്തിയ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ഒരു മത്സരം പോലും കളിക്കാതെ രാജ്യം വിടുന്നു. ഇന്നു മൂന്നു മണിക്ക് ആദ്യ ഏകദിന മത്സരം തുടങ്ങാന്‍ മിനിറ്റുകള്‍ മുന്‍പാണ് ഗ്രൗണ്ടില്‍ ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ഗ്രൗണ്ടില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ ട്രോഫി അനാച്ഛാദന ചടങ്ങില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും താരങ്ങളും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യാന്വേഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് താരങ്ങളുടെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് പാക്കിസ്ഥാനോടു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത അഡേണ്‍ നിര്‍ദേശിച്ചു. പിന്‍മാറരുതെന്നും രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ന്യൂസിലാന്‍ഡ് ടീം അധികൃതര്‍ ചെവിക്കൊണ്ടില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply