ഒരു മത്സരം ഫിനിഷ് ചെയ്യണ്ടതെങ്ങനെയാണ് എന്ന് യുവതാരങ്ങള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ കണ്ട് പഠിക്കണമെന്നാണ് സെവാഗ് പറയുന്നത്. അതേസമയം മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ സച്ചിന്‍ മുന്‍പ് ചെയ്ത അതേ കാര്യങ്ങള്‍ തന്നെയാണ് കൊഹ്‌ലി ചെയ്യുന്നതെന്നും സെവാഗ് പറഞ്ഞു.
“മത്സരം ഫിനിഷ് ചെയ്യാന്‍ എല്ലായിപ്പോഴും കൊഹ്‌ലി ശ്രമിക്കാറുണ്ട്. കൊഹ്‌ലി അത് ചെയ്യാറുമുണ്ട്. നിങ്ങളുടേതായ ദിവസമാണെങ്കില്‍ മത്സരം ഫിനിഷ് ചെയ്യണമെന്ന് സച്ചിന്‍ എന്നോട് പറയാറുണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു.
“കഴിയാവുന്നിടത്തോളം കളിക്കാനാണ് സച്ചിന്‍ എപ്പോഴും പറയാറുള്ളത്. കാരണം പിന്നീടുള്ള സാഹചര്യം എങ്ങനെയാണെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഏത് ഫോര്‍മാറ്റിലായാലും കൊഹ്‌ലി മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. കൊഹ്‌ലിയുടെ ഏറ്റവും വലിയ കരുത്തും അത് തന്നെയാണ്. ഇക്കാര്യങ്ങള്‍ കൊഹ്‌ലിയില്‍ നിന്നും യുവതാരങ്ങള്‍ കണ്ട് പഠിക്കണം.” സെവാഗ് കൂട്ടിച്ചേർത്തു.
Leave a reply