വ്യാഴാഴ്ച നടന്ന ഇന്ത്യ ഇംഗ്ലണ്ട് ട്വൻറ്റി ട്വൻറ്റിയുടെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്സിലെ 15-ാം ഓവറിലാണ് കോഹ്ലിക്ക് പരിക്കേല്‍ക്കുന്നത്. ഡീപ് മിഡ് വിക്കറ്റിൽ നിന്ന് ഓടിവന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം റണ്‍ തടയാന്‍ പന്തെറിഞ്ഞ് നല്‍കുന്നതിനിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ് ബാലൻസ് തെറ്റി വിഴുകയായിരുന്നു താരം.
പരിക്കിനെ തുടർന്ന് 16-ാം ഓവറില്‍ കോഹ്ലി മൈതാനം വിട്ടു. താരത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പിന്നീട് ടീമിനെ നയിച്ചത്.
എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നും ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ കളിക്കാനാകുമെന്നും കോഹ്ലി തന്നെ വ്യക്തമാക്കി. 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശരീര താപനില പെട്ടെന്ന് കുറയുന്നതു പോലെ തോന്നിയെന്നും താരം പറഞ്ഞു. കൂടുതല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുള്ളതിനാലാണ് മൈതാനം വിട്ടതെന്നും കോഹ്ലി വ്യക്തമാക്കി.
Leave a reply