“മങ്കാദിങ് പ്രതികാരം”, ഇന്ത്യൻ താരത്തിന്റെ മുറിയിൽ മോഷണം

ഇന്ത്യൻ വനിത ക്രിക്കറ്റ്‌ താരത്തിന്റെ മുറിയിൽ മോഷണം. ഇംഗ്ലണ്ട് സീരിസിനായി ഇന്ത്യൻ താരങ്ങൾ താമസിക്കുന്ന ലണ്ടനിലെ മാരിയട്ട് ഹോട്ടലിലാണ് സംഭവം.ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ താനിയ സപ്ന ബാട്ടിയായുടെ മുറിയിൽ നിന്നാണ് സാധങ്ങൾ മോഷണം പോയത്. താരത്തിന്റെ പേഴ്സ്, പണം, ആഭരണങ്ങൾ, കാർഡ്സ്, വാച്ച് എന്നിവയെല്ലാം നഷ്ടമായി.താരം ട്വിറ്ററിലൂടെയാണ് സംഭവം പുറത്തുപറഞ്ഞത്.

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സീരീസ് വിജയം നേടിയതിന് ശേഷമാണ് സംഭവം നടന്നത്.മത്സരത്തിൽ നടന്ന മങ്കാദിങ് വലിയ വിവാദമായിരുന്നു. എന്നാൽ താരങ്ങൾക്ക് നൽകിയ സുരക്ഷയിൽ വലിയ ചോദ്യം ഉയർത്തുന്നതാണ് സംഭവം. ഒരു വനിതാ ക്രിക്കറ്റ്‌ താരത്തിന്റെ മുറിയിലേക്ക് ഒരാൾക്ക് കടന്ന് വന്ന് മോഷണം നടത്താൻ കഴിയുന്നുവെങ്കിൽ താരങ്ങൾക്ക് എന്ത് സുരക്ഷയാണ് ഹോട്ടൽ ഒരുക്കിയെതെന്ന് മറ്റൊരു പ്രധാന ചോദ്യമാണ്.സംഭവത്തിൽ ഹോട്ടൽ ക്ഷമാപണം നടത്തിയെങ്കിലും താരത്തിന്റെ സാധങ്ങൾ ഇതുവരെ തിരിച്ചു കിട്ടിയതായി വാർത്തകൾ വന്നിട്ടില്ല.സംഭവത്തിൽ കടുത്ത വിമർശനവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
2
+1
2
+1
0
+1
1

Leave a reply