സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം എത്തി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണെ തങ്ങളുടെ ബ്രാൻഡ് അംബാസിഡറായി ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ബ്ലാസ്റ്റേഴ്സിലേക്ക് കേരളത്തിൽ നിന്നു തന്നെയുള്ള ഒരു കായിക താരത്തെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കുന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി തന്നെ പങ്കുവെച്ചു കഴിഞ്ഞു. “ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു” എന്ന അടിക്കുറിപ്പോടെയാണ്‌ സഞ്ജുവിനെ ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ സ്വീകരിച്ചിരിക്കുന്നത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

“ഞാൻ എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും, അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡർ പദവി ഒരു ആദരമാണ്. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ക്ലബ്ബ് അതിന്റെ തുടക്കം മുതൽ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയിൽ, അവർ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും ഞാൻ കാത്തിരിക്കുന്നു. സ്‌പോർട്‌സിന് എല്ലായ്‌പ്പോഴും അതിന്റെ കാഴ്ചക്കാരിൽ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്‌പോർട്‌സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡർ എന്ന നിലയിലുള്ള എന്റെ കർത്തവ്യം നിർവഹിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”- സഞ്ജു കൂട്ടിച്ചേർത്തു.

തുടർച്ചയായ രണ്ടാം വർഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ചൊവ്വാഴ്ച നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തിൽ ക്ലബ് ഹൈദരാബാദ് എഫ്‌സിയെ നേരിടുമ്പോൾ ബ്രാൻഡ് അംബാസഡറെന്ന നിലയിൽ ആദ്യമായി സഞ്ജു സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുറന്നടിച്ച് ഇവാൻ; ഐഎസ്എൽ സംഘാടനത്തിൽ കടുത്ത അതൃപ്തി.

What’s your Reaction?
+1
0
+1
1
+1
2
+1
1
+1
1
+1
2
+1
0

Leave a reply