ഹാര്‍ദിക് പാണ്ഡ്യ അഹമ്മദാബാദ് ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനായേക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനഞ്ചാം സീസണിൽ ലീഗിലേക്ക് പുതുതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യന്‍ ദേശിയ ടീം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ .

ഗുജറാത്തിൽ നിന്നുള്ള താരമായതുകൊണ്ട് തന്നെ സ്വന്തം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാം എന്നതും പാണ്ഡ്യയെ അഹമ്മദാബാദില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യയെ കൂടാതെ ഇന്ത്യൻ താരം ഇഷന്‍ കിഷനെയും, അഫ്ഘാനിസ്ഥാൻ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയും അഹമ്മദാബാദ് ടീം സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2015 മുതൽ കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ മുംബൈ നിലനിർത്തിയ താരങ്ങളിൽ ഇടം പിടിക്കാൻ ഹർദിക്കിന് സാധിച്ചില്ല. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, പൊള്ളാർഡ് എന്നീ താരങ്ങളെയാണ് മുംബൈ ടീമിൽ നിലനിർത്തിയത്.

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റ അഹമ്മദാബാദ് ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന് നേരത്തെ തന്നെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply