നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ 2021ലേക്ക് നിലനിർത്തിയ താരങ്ങളുടെ പട്ടിക ഡൽഹി ക്യാപിറ്റൽസ് പുറത്തുവിട്ടു. ക്യാപ്റ്റൻ റിഷബ് പന്ത്‌, ഓപ്പണർ പ്രിത്വി ഷാ, ഓൾ റൗണ്ടർ അക്സാർ പട്ടേൽ, സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർട്ട്യ എന്നിവരെയാണ് ഡൽഹി നിലനിർത്തിയത്.

മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറെ നിലനിർത്തുവാൻ മാനേജ്മെന്റിന് താല്പര്യമുണ്ടായിരുന്നെങ്കിലും ലേലത്തിലേക്ക് പോകുവാൻ ശ്രേയസ് താല്പര്യം കാണിച്ചതിനാലാണ് ഒപ്പണർ പ്രിത്വി ഷാ പട്ടികയിൽ ഇടം പിടിച്ചത്. ശിഖർ ധവാൻ ഡൽഹിക്ക് വേണ്ടി ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഓൾ റൗണ്ടർ എന്ന നിലയിൽ അക്സാർ പട്ടേലിന് നറുക്ക് വീഴുകയായിരുന്നു. ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങാതിരിക്കുന്നതിലെ മികവുമാണ് റബാഡയെ തഴഞ്ഞ് നോർട്ട്യയെ നിലനിർത്താൻ കാരണം.

നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. നിലനിർത്തപ്പെടാത്ത താരങ്ങളിൽ നിന്നും മൂന്ന് പേരെ തിരഞ്ഞെടുക്കുവാൻ ഡിസംബർ 25 വരെ പുതിയ രണ്ട് ടീമുകൾക്കും സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply