ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ പതിനഞ്ചാം പതിപ്പിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലത്തിലേക്കാണ് എല്ലാ ക്രിക്കറ്റ് പ്രേമികളും ഇപ്പോൾ ഉറ്റുനോക്കുന്നത്.ഏതെല്ലാം ടീമുകൾ ഏതെല്ലാം കളിക്കാരെയാവും നിലനിർത്തുക, പുതുതായി വരുന്ന ടീമുകളെ ആര് നയിക്കും, ആരാവും പുതിയ കൂടാരങ്ങളിലേയ്ക്ക് ചേക്കേറുന്നത് ഇങ്ങനെ ചോദ്യങ്ങൾ ഒരുപാടാണ്.നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ഈ മാസം മുപ്പതിന് എല്ലാ ടീമുകളും നൽകണം എന്നിരിക്കെ ഓരോ ക്യാമ്പുകളിലും ചർച്ചകൾ പുകയുകാണ് ഒപ്പം ഒരായിരം അഭ്യൂഹങ്ങളും.
മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേയും ഓസ്ട്രേലിയൻ താരം മാക്സ്വെല്ലിനെയും ബാംഗ്ലൂർ നിലനിർത്തും എന്നതാണ് കണക്ക് കൂട്ടൽ പക്ഷേ അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പർ കെ എസ് ഭരത്തിന്റെ പേരാണ് മൂന്നാമനായി RCB ക്യാമ്പിൽ നിന്നും ഉയർന്നു കേൾക്കുന്നത്.ചഹൽ,ദേവദത്ത് പടിക്കൽ എന്നീ താരങ്ങളിൽ ചഹലിന് തന്നെയാവും മുൻഗണന.മുഹമ്മദ് സിറാജ്, വാഷിംഗിട്ടൺ സുന്ദർ,ജെയിംസൺ എന്നീ താരങ്ങളെ ടീം വിട്ടയ്ക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതെ സമയം ചെന്നെ തങ്ങളുടെ സൂപ്പർ കൂൾ ക്യാപ്റ്റൻ ധോണിയേയും, ജഡേജയേയും നിലനിർത്തും എന്ന് സ്ഥിതീകരിക്കാം ഒപ്പം ഓപ്പൺർ ഗെയ്ക്ക്വാദിനെയും ആ പട്ടികയിൽ പ്രതീക്ഷിക്കുന്നു. നാലാമനായി മോയിൻ അലിയാണോ സാം കറൺ ആണോ ടീമിൽ എത്തുക എന്ന് തീർച്ചയില്ല.സുരേഷ് റെയ്ന,ബ്രാവോ, ഡ്യൂ പ്ലീസ്സിസ് എന്നിവർ പട്ടികയിൽ ഇടം നേടില്ല.
ഇത്തവണയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവാത്ത പഞ്ചാബ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാഹുൽ തുടരാൻ സാധ്യത വളരെ കുറവാണ് പ്രത്യേകിച്ചും ലക്ക്നൗ ടീം രാഹുലിന് വേണ്ടി ഇരുപത് കോടി തുക വാഗ്ദാനം ചെയ്തു എന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ. മായങ്ക് അഗർവാൾ, രവി ബിഷ്ണോയി, ഷാരൂഖ് ഖാൻ എന്നീ പേരുകൾ ഉയർന്നു കേൾക്കുന്നു എങ്കിലും എല്ലാവരുടെയും പ്രകടനങ്ങളിൽ മാനേജ്മെന്റ് സംതൃപ്തരല്ല അതുകൊണ്ട് തന്നെ ഒരു പുതിയ ടീമിന് വേണ്ടി പഞ്ചാബ് ആരെയും നിലനിർത്തില്ല എന്നതും സാധ്യതയാണ്.
മറുവശത്ത് ടീം ഡൽഹി ക്യാപിറ്റൽസ് നാല് താരങ്ങളെയും ഉറപ്പിച്ച മട്ടാണ്.ക്യാപ്റ്റൻ റിഷഭ് പന്ത്,അക്സർ പട്ടേൽ,പ്രിത്വി ഷാ,നോർജെ എന്നിവരെ നിലർത്തുമ്പോൾ മുൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, അശ്വിൻ എന്നിവർ ലേലത്തിലേയ്ക്ക് പോകും.അയ്യർ പുതിയ ടീം തേടുന്നത് തീർച്ചയായും നല്ല മാറ്റമായിരിക്കും കൊണ്ടുവരുക.
കൊൽക്കത്ത കഴിഞ്ഞ പതിപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ബാറ്റർ എന്ന നിലയിൽ മോർഗൻ തികഞ്ഞ പരാജയമാണ് അതുകൊണ്ട് തന്നെ പുതിയ ഒരു നായകനെ തേടുകയാവും കൊൽക്കത്ത ചെയ്യുക.റസ്സൽ, നരൈൻ എന്നിവരിൽ ഒരാൾ ടീമിലുണ്ടാവും ഒപ്പം പരിക്ക് ഒഴിഞ്ഞാൽ വരുൺ ചക്രവർത്തിയും. വെങ്കിടേഷ് അയ്യർ ടീമിൽ ഇടംനേടും എന്നത് ഉറപ്പിച്ച മട്ടാണ്.
അതേസമയം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ നിലനിർത്തി എന്ന വാർത്ത സ്ഥിതീകരിക്കാം.ആർച്ചർ,
ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ എന്നിവരുടെ ഫിറ്റ്നസ് ലഭ്യത എന്നിവ കണക്കിലെടുത്ത് മാത്രമേ ഒരു തിരഞ്ഞെടുപ്പ് കാണൂ.ലിവിങ്സ്റ്റൺ, ജയ്സ്വാൾ എന്നിവർ ടീമിലേയ്ക്ക് തിരഞ്ഞെടുക്കാൻ സാധ്യതയേറിയവരാണ്.
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയേയും ബൗളർ ജസ്പ്രീത് ബുമ്രയേയും നിലനിർത്തും ഒപ്പം പൊള്ളാർഡിനെയാവും മുംബൈ പരിഗണിക്കുക.നാലാമനായി സൂര്യകുമാറാണോ ഇഷാൻ കിഷനാണോ ടീമിലെത്തുക എന്നത് സ്ഥിതീകരിച്ചിട്ടില്ല.പാണ്ട്യ സഹോദരൻമാർ രണ്ടുപേരും ലേലത്തിലേയ്ക്ക് പോകും എന്ന് തന്നെ പ്രതീക്ഷിക്കാം.അതും ഒരു പുതിയ വഴിതിരിവ് ആകും.
ഹൈദരാബാദ്,എന്തായാലും നായകൻ കെയിൻ വില്യംസണെ നിലർത്തും.ഡേവിഡ് വാർണർ ടീം വിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. റഷീദ് ഖാൻ ലക്ക്നൗവിലേയ്ക്ക് ചേക്കേറുന്നത് ടീമിനെ കുഴപ്പത്തിലാക്കും.
അഭ്യൂഹങ്ങളുടെയും സ്ഥീതീകരിക്കാത്ത വാർത്തകളുടെയും മറനീക്കി പട്ടികകൾ പുറത്തുവരുമ്പോൾ ഒരു പുത്തൻ ഐ പി എൽ ന്റെ തുടക്കം കൂടുതൽ വർണ്ണാഭമാകും.പ്രിയപ്പെട്ട ടീമുകൾ പ്രിയപ്പെട്ട കളിക്കാർ, പുതിയ തട്ടകങ്ങൾ കളിക്കളങ്ങൾ നമ്മുക്ക് കാത്തിരിക്കാം!
Shankarkrishnan
Leave a reply