ഒടുവിൽ നമ്മളെല്ലാവരും കാത്തിരുന്ന നിലനിർത്തൽ പട്ടിക പുറത്ത് വന്നിരിക്കുകയാണ്.ഐ പി എൽ മെഗാലേലത്തിന് മുൻപായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതി ആയിരുന്നു ഇന്ന്. ഓരോ ടീമുകളും അവരുടെ പട്ടിക പുറത്ത് വിട്ടു.
കൊൽക്കത്ത തങ്ങളുടെ സൂപ്പർ ഓൾറൗണ്ടർ ആൻഡ്രേ റസ്സൽ (12cr ), സുനിൽ നരൈൻ, വെങ്കിടേഷ് അയ്യർ എന്നിവർക്കൊപ്പം സ്പിന്നർ വരുൺ ചക്രവർത്തിയെയും നിലനിർത്തി ഇതോടെ മുൻ ക്യാപ്റ്റൻ മോർഗൻ,ഗിൽ,എന്നീ താരങ്ങൾ ലേലത്തിലേയ്ക്ക് വരും.
ബാംഗ്ലൂർ,മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി(15cr),ഗ്ലെൻ മാക്സ്വെൽ(11cr) മുഹമ്മദ് സിറാജ് എന്നിവരെ നിലനിർത്തിയപ്പോൾ സ്പിൻ ആക്രമണം നയിച്ചിരുന്ന ചഹൽ വമ്പൻ റിലീസുകളിൽ ഒന്നായി.
ഡൽഹി,നായകൻ റിഷഭ് പന്ത്(16cr), ഓൾറൗണ്ടർ അക്സർ പട്ടേൽ, പ്രിത്വി ഷാ,നോർജെ എന്നിവരെ നിലനിർത്തി. മുൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, ഓപ്പണർ ശിഖർ ധവാൻ, റബാഡ എന്നിവർ ലേലത്തിലേയ്ക്ക് പോയത് ശ്രദ്ധേയമാണ്.
ക്യാപ്റ്റൻ സഞ്ജു സാംസൺ(14cr), ജോസ് ബട്ട്ലർ(10cr), യശസ്വി ജയ്സ്വാൾ എന്നിവരെ രാജസ്ഥാൻ നിലർത്തിയതോടെ ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, ക്രിസ് മോറിസ്സ്, എന്നിവരും പേസർ ജോഫ്ര ആർച്ചറും ലേലത്തിയേക്ക് എത്തും.
കണക്കുകൂട്ടലുകൾ തെറ്റിക്കാതെ ചെന്നൈ ക്യാപ്റ്റൻ ധോണിയേയും(12cr), ജഡേജയെയും(16cr), ഗെയ്ക്വാദിനേയും, മോയിൻ അലിയെയും നിലനിർത്തി. അമ്പാട്ടി റായിഡു, ഡ്യു പ്ലീസിസ്,സുരേഷ് റെയിന, ദീപക്ക് ചഹർ,എന്നീ വമ്പൻ താരങ്ങൾ ഇതോടെ ലേലത്തിലെത്തും.
പഞ്ചാബ് ഓപ്പൺർ മായങ്ക് അഗർവാൾ(12cr), ആർഷദീപ് എന്നിവരെ മാത്രമാണ് നിലനിർത്തിയത്, മുൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ആയിരിക്കും ഒരുപക്ഷെ ഈ തവണത്തെ ഏറ്റവും വില കൂടിയ താരമാവുക.
ഹൈദരാബാദ് നായകൻ
വില്ല്യംസൺ(14cr),അബ്ദുൾ സമദ്, ഇമ്രാൻ മാലിക്ക് എന്നിവരെ നിലനിർത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ, സ്പിൻ മാന്ത്രികൻ റഷീദ് ഖാൻ എന്നീ വമ്പൻ മീനുകൾ പുറത്താണ്.
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ(16cr),ബുമ്ര(12cr),
സൂര്യകുമാർ, പൊള്ളാർഡ് എന്നിവരെ നിലർത്തിയപ്പോൾ
ഇഷാൻ കിഷൻ, ഹാർദിക്ക് പാണ്ട്യ, ബൗൾട്ട് എന്നീ വമ്പൻ റിലീസുകൾ ശ്രദ്ധേയമായി.
ഇനി ലേലത്തിലൂടെ ഏതൊക്കെ
താരങ്ങൾ ടീമിലേയ്ക്ക് തിരികെ വരുമെന്നും, ഏതെല്ലാം താരങ്ങൾ പുതിയത കൂടാരം കയറുമെന്നും എല്ലാം കാത്തിരുന്ന് കാണാം
Shankarkrishnan
Leave a reply