സഞ്ജു രാജസ്ഥാനിൽ വന്നത് ചുമ്മാ അങ്ങനെ പോകാനല്ല; ക്യാപ്റ്റനെ നിലനിർത്തി റോയൽസ്

മെഗാ ഓക്ഷന് മുന്നോടിയായി തങ്ങളുടെ ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ 14 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തി. പുതിയ രണ്ട് ടീമുകളുടെ വരവോടെ നിരവധി മാറ്റങ്ങളുമായി വരുന്ന പുതിയ എഡിഷൻ ഐപിഎല്ലിൽ സഞ്ജു രാജസ്ഥാൻ വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇവയൊക്കെ കാറ്റിൽ പറത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പുതിയ സീസണിലും സഞ്ജു തന്നെയാകും ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസ് നിലനിർത്താൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളായി ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെയും ഇന്ത്യൻ താരമായി യശ്വസി ജെയസ്വാളിനെയുമാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

നിലനിർത്തിയ നാല് താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. നിലനിർത്തപ്പെടാത്ത താരങ്ങളിൽ നിന്നും മൂന്ന് പേരെ തിരഞ്ഞെടുക്കുവാൻ ഡിസംബർ 25 വരെ പുതിയ രണ്ട് ടീമുകൾക്കും സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply