ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സാം കറണനിന്- ഐപിഎൽ ലേലം ഇതുവരെ.  

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി വേദിയാവുന്ന താരലേലത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പൊന്നുംവില. ഇംഗ്ലണ്ട് യുവതാരം സാം കറണിനെ റെക്കോഡ് തുകക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപ. രണ്ടു കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൂടാതെ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ആസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനെ 17.5 കോടി രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തത്. മറ്റൊരു ഇംഗ്ലണ്ട് യുവതാരമായ ഹാരി ബ്രൂക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. ഒടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഒന്നര കോടിയായിരുന്നു ബ്രൂക്കിന്‍റെ അടിസ്ഥാന വില.

 

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് വിളിച്ചെടുത്തു. മായങ്ക് അഗര്‍വാളിനെ 8.25 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്സും സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറെ 5.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

What’s your Reaction?
+1
8
+1
8
+1
3
+1
12
+1
10
+1
17
+1
10

Leave a reply