ഐപിൽ രണ്ടാം പാദത്തിന് മുന്നോടിയായി നേരത്തേ ദുബായിലെത്താനൊരുങ്ങി ഡൽഹിയും ചെന്നൈയും

ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ രണ്ടാം പാദത്തിനു മുന്നോടിയായി ഓഗസ്റ്റ് ഇരുപതോട് കൂടി ദുബൈയിൽ എത്താനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും. രണ്ടാം പാദ ഷെഡ്യൂൾ ബി‌സി‌സി‌ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ക്വാറന്റൈൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ നേരത്തെ പോകാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപനവും മൻസൂണും കണക്കിലെടുത്ത് ഇന്ത്യയിൽ നടത്താനിരുന്ന പരിശീലന ക്യാമ്പും ഇരു ടീമുകളും ഉപേക്ഷിച്ചു. ബസിസിഐയുടെയും ഐപിഎൽ സംഘാടകരുടെയും അനുമതി ലഭിക്കുന്ന പക്ഷം ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ഇരു ടീമുകളും അറിയിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേരത്തെ എത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ടീമിന്റെ ഭാഗത്തു നിന്ന് ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ല.

ഏപ്രിൽ ഒൻപതിന് ആരംഭിച്ച ഐപിഎൽ 2021ന്റെ ബയോ ബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റി വെക്കുകയായിരിന്നു. തുടർന്ന് രണ്ടാം പാദ മത്സരങ്ങളുടെ വേദിയായി യുഎഇയെ പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി മുപ്പത്തിയൊന്ന് മത്സരങ്ങളാണ് യുഎഇയിൽ വെച്ച് നടത്തപ്പെടുന്നത്.

എട്ട് മത്സരങ്ങളിൽ നിന്ന് പന്ത്രണ്ട് പോയിന്റുകളുമായി ഡൽഹി ക്യാപിറ്റൽസ് ആണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത്. ഏഴ് മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുകളുമായി ചെന്നയും ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലും എട്ട് പോയിന്റുകളുമായി മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തും നിൽക്കുന്നു. രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത, ഹൈദരാബാദ് എന്നീ ടീമുകളാണ് യഥാക്രമം അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply