അടുത്ത അഞ്ചു വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സും റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും വയാകോമും ടൈംസ് ഇന്‍റര്‍നെറ്റും ചേര്‍ന്ന് സ്വന്തമാക്കിയത്. നേരത്തേ മുന്‍ അവകാശകളായ സോണി പിക്‌ചേഴ്‌സ് സംപ്രേക്ഷണാവകാശം നേടിയെടുത്തതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
2023 മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടത്തിയത്. 410 മല്‍സങ്ങളാണ് ഡിസ്‌നി സ്റ്റാര്‍ അഞ്ചു വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുക. ഒരു മല്‍സരത്തിനു അവര്‍ ബിസിസിഐയ്ക്കു നല്‍കുന്നത് 57.4 കോടി രൂപയാണ്. പാക്കേജ് ബി സ്വന്തമാക്കിയ വയാക്കോമിലും 410 മല്‍സരങ്ങള്‍ തന്നെ സ്ട്രീം ചെയ്യും. ഒരു മല്‍സരത്തിനായി അവര്‍ക്കു മുടക്കേണ്ടി വന്നിരിക്കുന്നത് 50 കോടി രൂപയാണ്.
റെക്കോര്‍ഡ് തുകക്ക് സംപ്രേഷണവകാശം വിറ്റതിലൂടെ ലോകത്തിലെ ഏറ്റവും സംപ്രേഷണമൂല്യമുള്ള രണ്ടാമത്തെ ടൂര്‍ണമെന്‍റായി ഐപിഎല്‍ മാറി. ഒരോ മത്സരത്തിനും 132 കോടി സംപ്രേഷണമൂല്യമുള്ള അമേരിക്കയിലെ നാഷണല്‍ ഫുട്ബോള്‍ ലീഗാണ് നിലവില്‍ ലോകത്തില്‍ ഏറ്റവും സംപ്രേഷണമൂല്യമുള്ള ടൂര്‍ണമെന്‍റ്. റെക്കോര്‍ഡ് ലേലത്തിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്( 82 കോടി രൂപ), മേജര്‍ ലീഗ് ബേസ് ബോള്‍(75 കോടി രൂപ) എന്നിവയെയാണ് ഐപിഎല്‍ മറികടന്നത്.
വിഷ്ണു ഡി പി
Leave a reply