ഓറഞ്ച് ക്യാപ്പ്: ഋതുരാജിന് | രണ്ട് റൺസ് അകലെ ഡുപ്ലെസി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ്. 635 റൺസോടെയാണ് 23കാരനായ താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 2008ൽ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി 616 നേടിയ ഓസീസ് താരം ഷോൺ മാർഷിന്റെ റെക്കോർഡാണ് ചെന്നൈ ഓപ്പണർ പഴങ്കഥയാക്കിയത്. ഓറഞ്ച് ക്യാപ്പ് നേടുമ്പോൾ 25 വയസായിരുന്നു മാർഷിന്റെ പ്രായം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫൈനൽ മത്സരത്തിൽ 32 റൺസെടുത്ത് പുറത്തായ താരം രണ്ടാം സ്ഥാനത്തായിരുന്ന ലോകേഷ് രാഹുലിനെക്കാൾ 9 റൺസ് കൂടുതൽ സ്കോർ ചെയ്താണ് സീസൺ അവസാനിപ്പിച്ചത്. മത്സരത്തിൽ ഫാഫ് ഡുപ്ലെസി ഋതുരാജിന്റെ ആകെ സ്കോറിനരികെ എത്തിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ ഓറഞ്ച് ക്യാപ്പ് ഇന്ത്യൻ താരം തന്നെ സ്വന്തമാക്കുകയായിരുന്നു. ഋതുരാജിന്റെ സഹ ഓപ്പണറായ ഡുപ്ലെസിക്ക് 633 റൺസുണ്ട്. ഇന്നത്തെ 86 റൺസെടുത്ത് ചെന്നൈയുടെ ടോപ്പ് സ്കോററായ ഡുപ്ലെസി ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply