അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ യുഎഇയില്‍ എത്തുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം വ്യക്തമാക്കി. ഇരുവരും ടീമിനോടൊപ്പം ചേരുമെന്ന് സണ്‍റൈസേഴ്‌സ് സി.ഇ.ഒ കെ.ഷണ്‍മുഖന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. അഫ്‌ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ഇരുവരും ഐ.പി.എല്ലിനെത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടായിരുന്നു.
സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഓഗസ്റ്റ് 31ന് യു.എ.ഇയിലേക്ക് തിരിക്കും. ദി ഹണ്ട്രഡ് ലീഗിന്റെ ഭാഗമായി യുകെയിലാണ് റാഷിദ് ഖാനും, മുഹമ്മദ് നബിയും നിലവിലുള്ളത്.
ഐ.പി.എൽ പതിനാലാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം മെയ് മാസം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ പുനരാരംഭിക്കും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുന്നത്.
- – എസ്.കെ.
Leave a reply