പുതു സീസണിൽ ഉദിച്ചുയരാനായി ഹൈദരബാദ്,പുതു പരിശീലകനായി ലാറ എത്തി.

ഐപിഎലിന്റെ പുതു സീസണിൽ അടി മുടി മാറാനായി ഒരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. കഴിഞ്ഞ സീസണിലെ ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡിയെ മാറ്റി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രൈൻ ലാറയെ മുഖ്യ പരിശീലകനായി ഹൈദരാബാദ് നിയമിച്ചു.കഴിഞ്ഞ 2 സീസണിലെ മോശം പ്രകടനമാണ് മൂഡിയുടെ പരിശീലക സ്ഥാനം പോകാൻ കാരണമായത്.

2013 ലാണ് മൂഡി ഹൈദരാബാദ് പരിശീലക സ്ഥാനത്ത് എത്തുന്നത്.അദ്ദേഹത്തിന്റെ കീഴിൽ 2016ൽ ബാംഗ്ളൂരിനെ തോൽപ്പിച്ചു കന്നി കീരീടം നേടി. 2018ലും ഫൈനലിൽ എത്തിയെങ്കിലും ചെന്നൈയോട് തോൽവി ഏറ്റുവാങ്ങി.2019ലും 2020ലും പ്ലേ ഓഫ് കണ്ടെങ്കിലും കഴിഞ്ഞ 2 സീസണിൽ അവർ ലീഗ് സ്റ്റേജിൽ തന്നെ പുറത്തായി.കഴിഞ്ഞ സീസണിൽ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു.

ലാറ കഴിഞ്ഞ വർഷം മുതൽ ഹൈദരാബാദ് ടീമിലുണ്ട്.ബാറ്റിങ് പരിശീലകനായും സ്‌ട്രജിക് അഡ്വെയസറായും അദ്ദേഹം പ്രവർത്തിച്ചു.ആദ്യമായാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്.ബൗളിങ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനും സ്പിന്‍ പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്. ഇതിഹാസ തരങ്ങളാൽ നിറഞ്ഞ ഈ ഒരു സൈഡ് ബെഞ്ച് ടീമിനെ ഉയരങ്ങളിൽ എത്തിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply