ഐ.പി.എല്‍ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചു

BCCI announces new rules for IPL season
BCCI

അടുത്ത ഐ.പി.എല്‍ന് വേണ്ടിയുള്ള പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ടെണ്ടര്‍ നടപടികള്‍ ബിസിസിഐ നിറുത്തിവച്ചു.

നേരത്തെ തീരുമാനിച്ചിരുന്ന പ്രകാരം ഈ വര്‍ഷം മെയ് അവസാനത്തോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു.

എന്നാൽ ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഉടനെയൊന്നും ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഐപിഎല്‍ എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാമെന്നതാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം.

അതുകൊണ്ട് തന്നെ കുറഞ്ഞത് ജൂലൈ വരെയെങ്കിലും ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബിസിസിഐയുടെ ഇപ്പോഴത്തെ തീരുമാനം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply