മൈക്ക് ഹസ്സിക്ക് കോവിഡ്

BCCI/IPL

സി എസ് കെയുടെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്‌ട്രേലിയൻ ഇതിഹാസ താരവുമായ മൈക്ക് ഹസ്സിക്ക് കോവിഡ് സ്ഥിതീകരിച്ചു. ഐ പി എല്ലിൽ കോവിഡ് സ്ഥിതികരിക്കുന്ന ആദ്യ വിദേശ താരമാണ് ഹസ്സി.

ചെന്നൈയുടെ ബൗളിംഗ് സ്റ്റാഫുകളായ ലക്ഷ്മിപതി ബാലാജിക്കും മറ്റ് ടീം സ്റ്റാഫിനും കോവിഡ് സ്ഥിതീകരിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഈ പുതിയ വാർത്ത.

കൃത്യമായി നിർണയിക്കാൻ കഴിയാത്ത രോഗ ലക്ഷണങ്ങൾ ആണ് ഹസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിലെ ടീം ഹോട്ടലിൽ താരം പത്ത് ദിവസം സ്വയം ഐസൊലേഷനിൽ കഴിയും. അതിനുശേഷം മാത്രമേ താരത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കു.

നിലവിൽ, ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് വിലക്കും ശിക്ഷയും ഏർപ്പെടുത്തിയ സാഹചര്യത്തിൽ മറ്റ് ഏതെങ്കിലും മാർഗത്തിലൂടെ താരങ്ങളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ബിസിസിഐ ഐ.പി.എൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തിരുന്നു.

കൊൽക്കത്തയുടെ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹ എന്നിവർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതാണ് ഐപിഎൽ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചതിന്റെ പിന്നിലെ പ്രധാന കാരണം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply