അടുത്ത ഐ പി എല്ലിലും ധോണി ഉണ്ടാകും; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

Dhoni CSK
BCCI/IPL

2021 സീസൺ എം എസ് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആവില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ധോണി ഈ സീസണ്‍ അവസാനം വിരമിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയില്‍ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി ഇ ഒയുടെ പ്രസ്താവന.

ധോണിയുടെ പകരക്കാരനായി മറ്റാരെയും പരിഗണിക്കുന്നില്ലെന്നും കാശി വിശ്വനാഥൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് കാശിയുടെ പ്രതികരണം.

“ഇത് ധോണിയുടെ അവസാന സീസൺ ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിനു പകരം ഇപ്പോൾ ഞങ്ങൾ ആരെയും പരിഗണിക്കുന്നുമില്ല.”- കാശി വിശ്വനാഥൻ പറഞ്ഞു.

നേരത്തെയും കാശി ഇതു പോലുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. ധോണി തുടരും എന്നതിനൊപ്പം രവീന്ദ്ര ജഡേജ പൂര്‍ണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തും എന്നും കാശി വിശ്വനാഥ് കൂട്ടിച്ചേർത്തു.

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.

6 വേദികളിലായാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply