പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ നോമ്പ് തുറന്ന് മുസ്‍ലിം താരങ്ങൾ

Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസസ്റ്ററും ക്രിസ്റ്റൽ പാലസും തമ്മിലുള്ള പോരാട്ടത്തിനിടെ രണ്ട് കളിക്കാർക്ക് റമദാൻ നോമ്പ് തുറക്കാൻ അനുവാദം നൽകി.

ഇന്ന് മത്സരംതുടങ്ങി അരമണിക്കൂറിനുശേഷം നോമ്പ് തുറക്കായി താൽക്കാലികമായി നിർത്താമെന്ന് ക്ലബ്ബുകൾ റഫറി എബ്രഹാം സ്കോട്ടിനോട് സമ്മതിച്ചു.

വെസ്ലി ഫോഫാനയെയും ചെയ്ഖോ കൊയാട്ടെയും അവരുടെ നോമ്പ് ഉപവാസം മുറിക്കാൻ അനുവദിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

സൂര്യൻ അസ്തമിക്കുന്നതിനിടയിലാണ് മത്സരം നടന്നത്, ഫോഫാനയും കൊയാട്ടിനും തങ്ങളുടെ നോമ്പ് തുറക്ക് അനുവാദവും ലഭിച്ചു.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം കളിക്കാരെ കഴിക്കാനും കുടിക്കാനും അനുവദിക്കുന്നത്തിനായി ഒരു ഗെയിം താൽക്കാലികമായി നിർത്തിത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply