ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവര്‍ കൊണ്ടുതന്നെ മറികടന്നു. പൃഥ്വി ഷായും(72) ശിഖര്‍ ധവാനും(85) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെയായിരുന്നു ഡല്‍ഹിക്ക് വിജയം അനായാസമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ചെന്നൈയ്ക്ക് വേണ്ടി ശര്‍ദ്ധുള്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നായകൻ എം.എസ് ധോണിക്ക് റണ്‍സൊന്നും നേടാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സാം കറന്‍ 15 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറുമടക്കം 34 റണ്‍സ് ചെന്നൈക്കായി നേടി.
ഡൽഹിക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 138 റണ്‍സാണ് 82 പന്തില്‍ നേടിയത്. 38 പന്തില്‍ 72 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി ഡ്വെയിന്‍ ബ്രാവോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഷാ പുറത്തായ ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച ധവാന് എന്നാല്‍ തന്റെ ശതകം നേടുവാനായില്ല. 54 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 20 പന്തില്‍ നിന്ന് 22 റണ്‍സെന്ന നിലയിലായിരുന്നു.
മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി ലക്ഷ്യത്തിന് 3 റണ്‍സ് അകലെയായിരുന്നു. 9 പന്തില്‍ 14 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. പന്തുമായി ചേര്‍ന്ന് 19 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സ്റ്റോയിനിസ് നേടിയത്. പന്ത് പുറത്താകാതെ 15 റണ്‍സ് നേടി.
Leave a reply