ധോണിയോ പിന്‍ഗാമിയോ? ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം

IPL CSK vs DC Preview
Twitter

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിൽ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയില്‍ വെച്ചാണ് മത്സരം. മറ്റൊരും പോരാട്ടത്തിനും കൂടി ഈ രണ്ടാം മത്സരം സാക്ഷ്യം വഹിക്കും. ഒരു ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടം.

കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട ഡല്‍ഹി ക്യാപ്റ്റില്‍സ് ഇത്തവണ വരുന്നത് റിഷഭ് പന്തിന്റെ ക്യാപറ്റന്‍സിയിലാണ്. ശ്രേയസ് അയ്യറിലൂടെ കഴിഞ്ഞ തവണ കുതിച്ച ഡല്‍ഹിയെ നിയന്ത്രിക്കാന്‍ റിഷഭ് പന്തിന് ആവുമോ എന്ന് കണ്ടറിയാം. ശിഖര്‍ ധവാനും പൃഥ്വി ഷായും ഡല്‍ഹിക്കായി ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും.

കഴിഞ്ഞ തവണ പ്ലേ ഓഫില്‍ പോലും എത്താതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഒരുങ്ങിതന്നെയാണ് വരുന്നത്. ചെപ്പോക് സ്റ്റേഡിയം നഷ്ടപെട്ട ചെന്നൈ ആത്മവിശ്വാസത്തിനായി ധോണിയെ തന്നെ ആശ്രയിക്കും. സുരേഷ് റെയ്ന മടങ്ങി വന്നതും അവര്‍ക്ക് ഗുണം ചെയ്യും.

ഡല്‍ഹി ക്യാപിറ്റല്‍സ്

റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, ലളിത് യാദവ്, പ്രവീണ്‍ ദുബെ, കഗിസോ റബാഡ, അന്‍‌റിച് നോര്‍ജെ , അവേഷ് ഖാന്‍, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, റിപ്പാല്‍ പട്ടേല്‍, വിഷ്ണു വിനോദ്, ലുക്മാന്‍ മെറിവാല, എം സിദ്ധാര്‍ത്ഥ്, ടോം കറണ്‍, സാം ബില്ലിംഗ്സ്.

ചെന്നൈ സൂപ്പര്‍ കിങ്സ്

മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്‌ന, അമ്ബട്ടി റായുഡു, കെ‌എം ആസിഫ്, ദീപക് ചഹാര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, എന്‍ ജഗദീസന്‍, കര്‍ണ്‍ ശര്‍മ, ലുങ്കി എങ്കിഡി, മിച്ചല്‍ സാറ്റ്‌നര്‍ , റുതുരാജ് ഗെയ്ക്‌വാഡ്, ഷാര്‍ദുല്‍ താക്കൂര്‍, സാം കറണ്‍, ആര്‍ സായ് കിഷോര്‍, മൊയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര, ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ്മ, സി ഹരി നിഷാന്ത്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply