ദൈവത്തിന്‍റെ പോരാളികള്‍ തോറ്റ് കൊണ്ട് തുടങ്ങി; ആര്‍.സി.ബിക്ക് ഉജ്വല വിജയം

RCB Edge Mumbai Indians In Tournament Opener
BCCI/IPL

ഐപിഎല്‍ 14-ാം സീസണിലെ ആദ്യ മത്സരം വിജയിക്കാനാകാതെ മുംബൈ. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഒന്‍പതാം സീസണിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങുന്നത്. 2 വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്.

ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബിഡി എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ ഉയർത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു.

ആദ്യ രണ്ട് വിക്കറ്റുകൾ വീണപ്പോൾ 46/2 എന്ന നിലയിൽ നിന്ന ബാംഗ്ലൂരിനെ മാക്സ്വെലും – കോഹ്‍ലിയും 52 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചുവെങ്കിലും 33 റൺസെടുത്ത കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.

അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്വെല്ലിനെയും(39) ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തിയപ്പോള്‍ 15 ഓവറില്‍ ബാംഗ്ലൂര്‍ 106/5 എന്ന നിലയിലായി.

അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു ബാംഗ്ലൂറിന് വേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നതോടെ ലക്ഷ്യം രണ്ടോവറില്‍ 19 റണ്‍സായി മാറി.

സ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ കൈല്‍ ജാമിസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12 റണ്‍സ് പിറന്നതോടെ അവസാന ഓവറില്‍ ലക്ഷ്യം 7 ആയി മാറി.

ഓവറിലെ 2 പന്ത് അവശേഷിക്കുമ്പോൾ 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടായി മാറി. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ ഹർഷൽ പട്ടേൽ സിംഗിളിലൂടെ ആര്‍സിബി 2 വിക്കറ്റിന്റെ വിജയം നേടി.

2013 മുതല്‍ 2021 വരെ നടന്ന ഒന്‍പത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലും തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റുകൊണ്ടാണ് തുടങ്ങിയത്. എന്നാല്‍ 2013 മുതല്‍ തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് സീസണ്‍ തുടങ്ങിയതെങ്കിലും ഈ കാലയളവില്‍ 5 ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിട്ടുണ്ട്. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടം നേടിയത്.

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply