ഐപിഎൽ സൂപ്പര്‍ സണ്‍ഡെയിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം

VIVO IPL 2021 Sunrisers Hyderabad vs Kolkata Knight Riders
BCCI/IPL

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഐപഎല്‍ പതിനാലാം സീസണിലെ ആദ്യ കളിക്കിറങ്ങുന്നു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇയോയിന്‍ മോര്‍ഗനും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണറുമാണ് നയിക്കുന്നത്. 2014ന്ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്തയ്ക്ക് മൂന്ന് വര്‍ഷമായി പ്ലേ ഓഫിലും ഇടം നേടാൻ സാധിച്ചിട്ടില്ല. സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും ഹൈദരാബാദും കിരീടം നേടിയിട്ട് അഞ്ച് വർഷമായി.

ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്ക്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നരായ ഹര്‍ഭജന്‍ സിംഗും ഷാക്കിബ് അല്‍ ഹസ്സനും ഇത്തവണ കൊല്‍ക്കത്ത ടീമിലുണ്ട്. ആന്ദ്രേ റസലും സുനില്‍ നരൈനും കഴിഞ്ഞ സീസണിലെ നിരാശ തീര്‍ത്താല്‍ മോര്‍ഗന് കാര്യങ്ങള്‍ എളുപ്പമാവും.

ഡേവിഡ് വാര്‍ണര്‍, ജോണി ബെയ്‌ര്‍‌സ്റ്റോ, മനീഷ് പാണ്ഡേ, കെയ്ന്‍ വില്യംസണ്‍, കേദാര്‍ ജാദവ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര. ഉജ്വല ഫോമില്‍ കളിക്കുന്ന ഭുവനേശ്വര്‍ തന്നെയാകും ഹൈദരാബാദിന്റെ തുരുപ്പുചീട്ട്. അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍, ടി നടരാജന്‍ എന്നിവരും ബൗളിങ് സംഘത്തിലുണ്ട്.

ഇരു ടീമുകളും നേരത്തെ 19 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 തവണ കൊല്‍ക്കത്തയും 7 തവണ ഹൈദരാബാദും വിജയം നേടി. ഇക്കുറി ടീം കരുത്തും ഫോമും വിലയിരുത്തുകയാണെങ്കില്‍ ഹൈദരാബാദിനായിരിക്കും വിജയസാധ്യത. ബാറ്റിങ്ങിലും ബൗളിങ്ങിനും ഒരുപോലെ തുണയ്ക്കുന്ന ചെന്നൈ പിച്ചില്‍ ടോസ് നേടിയ ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply