പരിക്ക് ഗുരുതരം ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

Ben Stokes Injury
BCCI/IPL

കൈക്കേറ്റ പരിക്ക്മൂലം രാജസ്ഥാന്‍ റോയസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ഗെയിലിന്റെ ക്യാച്ച്‌ എടുക്കുന്നതിനിടെയാണ് താരത്തിന്റെ കൈക്ക് പരിക്കേറ്റത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ചികിത്സ നേടിയ സ്റ്റോക്സ് കഴിഞ്ഞ മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിയാൻ കഴിഞ്ഞത്. മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് തോറ്റിരുന്നു.

സ്റ്റോക്സിന് ഐപിഎല്‍ നഷ്ടമാകുന്ന കാര്യം ഒഫീഷ്യല്‍ ട്വിറ്റെർ അക്കൗണ്ടിലൂടെ രാജസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കിന്റ പിടിയിലാണെങ്കിലും താരം ലീഗ് അവസാനിക്കുന്നതുവരെ ടീമിനൊപ്പം തുടരുമെന്നും രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.

രാജസ്ഥാന്റെ മറ്റൊരു ഇംഗ്ലീഷ് താരമായ ജോഫ്ര ആര്‍ച്ചറും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ താരം തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply