ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോളിങ് നിര തിളങ്ങിയതാണ് ചെന്നൈക്ക് അനായാസജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 26 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മറികടന്നു.
ലക്ഷ്യത്തിലേക്ക് അടുത്തപ്പോൾ ചെന്നൈയുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ അവർക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply