രവീന്ദ്ര ജഡേജയുടെ മാസ്മരിക പ്രകടനത്തിന് മുമ്പിൽ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുട്ടുമടക്കി കീഴടങ്ങി. സീസണിലെ നാലാം ജയവുമായി പോയന്റ് പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി.
തുടര്‍ച്ചയായ അഞ്ചാം ജയമെന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോഹങ്ങളാണ് രവീന്ദ്ര ജഡേജ തകർത്തെറിഞ്ഞത്.
ചെന്നൈ ഉയർത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് കഴിഞ്ഞ മത്സരത്തിലെ ഹീറോ ദേവദത്ത് പടിക്കല്‍ സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ 34 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
ബൗളിംഗില്‍ ജഡേജ തന്റെ നാലോവറില്‍ വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഇതില്‍ അപകടകാരികളായ എബി ഡി വില്ലിയേഴ്സിന്റെ ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.
ചെന്നൈയ്ക്ക് വേണ്ടി ജഡേജ വെറും 28 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്ബടിയോടെ 62 റണ്‍സെടുത്തും ധോനി രണ്ട് റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് ചാഹല്‍ സ്വന്തമാക്കി.
Leave a reply