ഐ പി എല്ലിൽ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 45 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്.
ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
35 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 49 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ചെന്നൈക്കായി മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.
രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply