ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം

CSK win by 7 wickets, move to top of points table
BCCI/IPL

ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ്‌ വാർണറുടെയും മനീഷ് പാണ്ഡേയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ചെന്നൈക്ക് എതിരെ 171 എന്ന സ്‌കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി അടിച്ചു കൂട്ടിയത്.

ഡൽഹി ഉയർത്തിയ 171 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവർ കഴിയാൻ ഒൻപത് പന്തും 7 വിക്കറ്റും ബാക്കി നിൽക്കെ ചെന്നൈ ലക്ഷ്യം മറികടന്നു.

ഓപ്പണിങ്ങിനിറങ്ങിയ ഋതുരാജ് ഗെയ്ക്വാദിന്റെയും ഫാഫ്ഡുപ്ലെസിസിന്റെയും പ്രകടനമാണ് ചെന്നൈയെ അനായാസ വിജയത്തിലെത്തിച്ചത്. 44 പന്തിൽനിന്ന് 12 ഫോറടക്കം 75 റൺസാണ് ഗെയ്ക്വാദ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് 38 പന്തിൽനിന്ന് ആറ് ഫോറും ഒരു സിക്സറുമടക്കം 56 റൺസ് നേടി.

ജയത്തോടെ വീണ്ടും ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഹൈദരാബാദിന് വേണ്ടി റഷിദ് ഖാനാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply