അടിച്ച്‌ തകര്‍ത്ത് പൃഥ്വി ഷാ; ഡല്‍ഹിക്ക് ആധികാരിക വിജയം

BCCI/IPL

ഐപിഎല്ലി‍ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

41 പന്തില്‍ 82 റണ്‍സ് നേടിയ ഓപ്പണര്‍ പൃത്വി ഷായാണ് വിജയം അനായാസമാക്കിയത്.  ശിഖര്‍ ധവാന്‍ (46) റണ്‍സ് നേടി.

ജയത്തോടെ പന്തും കൂട്ടരും പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

ഡൽഹി നിരയിൽ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ലളിത് യാദവ് തിളങ്ങി.

അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി.

മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ ഏഴ് റണ്‍സ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു.

27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍.

കൊല്‍ക്കത്തക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply