ദൈവത്തിന്റെ പോരാളികളെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്

Delhi Capitals topple Mumbai by six wickets
BCCI/IPL

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ മറികടന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി.

അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിൽ നിന്നും ഡൽഹിയെ തടയാൻ രോഹിത്തിനും സംഘത്തിനും സാധിച്ചില്ല.

42 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

രണ്ടാം ഓവറില്‍ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ട്ടമായതിന് ശേഷം ശിഖര്‍ ധവാനും, സ്റ്റീവന്‍ സ്മിത്തും രണ്ടാം വിക്കറ്റില്‍ നേടിയ 53 റണ്‍സും ധവാനും, ലളിത് യാദവും ചേര്‍ന്ന് നേടിയ 36 റണ്‍സും ആണ് ഡല്‍ഹിയുടെ ചേസിംഗില്‍ നിർണായക പങ്ക് വഹിച്ചത്.

ജയത്തോടെ ചെന്നൈയെ മറികടന്ന് ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഡൽഹി.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply