കൊൽക്കത്തയെ തകർത്ത് ഒന്നാമരായി തലയും പിള്ളേരും

KRR CSK win by 18 runs
BCCI/IPL

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സ് തകർത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്.  ടോസ് നേടിയ കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റൺസിന് ഓൾ ഔട്ട് ആയി.

34 പന്തില്‍ ആറു സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ചെന്നൈ നായകൻ ധോനി എട്ടു പന്തില്‍ നിന്നും ഒരു സിക്‌സും രണ്ടു ഫോറുമടക്കം 17 റണ്‍സെടുത്തു.

ജയത്തോടെ ബാംഗ്ലൂരിനെ പിന്തള്ളി ചെന്നൈ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply