ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം. ഇതോടെ കൊല്‍ക്കത്ത രണ്ടാം ജയവുമായി അവസാന സ്ഥാനത്തുനിന്ന് കയറി.
കൊൽക്കത്തക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് സ്‌കോർ 9 വിക്കറ്റ് നഷ്ടത്തിൽ 123 ൽ ഒതുങ്ങി. 31 റൺസ് എടുത്ത മായങ്ക അഗർവാൾ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.
കൊൽക്കൊത്തക്കായി പ്രസിദ്ധ കൃഷ്ണ മൂന്നും കുമ്മിൻസും നരൈനും രണ്ടു വീതവും ശിവം മാവിയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയും പതറി തന്നെ ആണ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ നിതീഷ് റാണയുടെ വിക്കറ്റ് ഹെൻട്രിക്കസ് നേടി.
എന്നാല്‍, ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് (47 നോട്ടൗട്ട്), രാഹുല്‍ ത്രിപാഠി (41) എന്നിവരുടെ മികവിലൂടെ കോല്‍ക്കത്ത ജയത്തിലെത്തി.
Leave a reply