ഐ പി എൽ പതിനാലാം സീസണിൽ തുടര്‍ച്ചയായ മൂന്നാംജയവുമായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയഗാഥ തുടരുന്നു. ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് 204 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്താൻ ബാംഗ്ലൂരിനെ സഹായിച്ചത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 205 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുക്കാനെ കഴിഞ്ഞോളു. ആന്‍ഡ്രേ റസ്സല്‍ 20 പന്തില്‍ 31 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല.
ബാംഗ്ലൂരിനായി കൈല്‍ ജാമിസണ്‍ മൂന്നും യൂസ്വേന്ദ്ര ചാഹല്‍, ഹാര്‍ഷല്‍ പട്ടല് എന്നിവര്‍ രണ്ട്വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്നുമത്സരങ്ങളില്‍ നിന്നും മൂന്നും വിജയിച്ച ബാംഗ്ലൂര്‍ ഇപ്പോൾ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. തുടർച്ചയായ രണ്ട് പരാജയങ്ങളോടെ പോയിന്റ് ടേബിളിൽ ആറാമതാണ് കൊൽക്കത്ത.
Leave a reply