ഇന്ന് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 7.30നാണ് മത്സരം. ആദ്യ കളിയില്‍ തോറ്റ മുംബൈയ്ക്ക് നിര്‍ണായകമാണ് രണ്ടാം മത്സരം.
ഇരുവരും 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 21 തവണ മുംബൈ ജയിച്ചപ്പോൾ ആറ് തവണ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായത്.
നിതേഷ് റാണ, ശുഭ്മാന്‍ ഗില്‍ എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ഗില്ലിന് മുംബൈക്കേതിരേ മികച്ച റെക്കോഡുണ്ട്. ക്വിന്റണ്‍ ഡീകോക്ക് ഇന്ന്12 മുംബൈക്കായിറങ്ങും. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് മുംബൈയുടെ ബൗളിങ് പ്രതീക്ഷ.
നിലവിലെ ഫോം വിലയിരുത്തുകയാണെങ്കില്‍ ആരു ജയിക്കുമെന്നത് പ്രവചിക്കുക അസാധ്യമാണ്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply