കൊൽക്കത്തയെ പത്ത് റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ്

IPL 2021 Mumbai Indians beat KKR 10 runs
BCCI/IPL

തോറ്റെന്ന് കരുതിയ മത്സരത്തിൽ അവിശ്വസനീയമായി തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്തയെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈയ്ക്ക് വേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹാറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും, ബോള്‍ട്ടുമാണ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്.

അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റ് എടുത്ത ട്രെന്റ് ബോൾട്ടാണ് കൊൽക്കത്തയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കളി മുംബൈയുടെ വരുതിയിലാക്കിയത്. ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply