ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബെ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.
ടോസ് നേടിയ പഞ്ചാബ് കിങ്സ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് മറികടന്നത്.
52 പന്തില്‍ 60 റണ്‍സുമായി നായകന്‍ കെ.എല്‍ രാഹുല്‍ മുന്നില്‍ നിന്നും നയിച്ച റണ്‍ചേസിന് ക്രിസ് ഗെയ്ലും (43 നോട്ടൗട്ട്), മായങ്ക് അഗര്‍വാള്‍ (25) എന്നിവര്‍ ഉറച്ച പിന്തുണനല്‍കി.
പഞ്ചാബിനായി രവി ബിഷ്ണോയും മുഹമ്മദ് ഷമിയും നാലോവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ നായകൻ രോഹിത് 52 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സെടുത്തു.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply