അനായാസം രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഈ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മൂന്നാം ജയമാണിത്.
രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മറികടന്നത്.
രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റില്‍ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി രാഹുല്‍ ചാഹര്‍ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലര്‍ 32 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റണ്‍സ് നേടിയത്.
മുംബൈയുടെ മറുപടി ബാറ്റിങ്ങിൽ രോഹിത്തും ഡി കോക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ 49 റണ്‍സാണ് നേടിയത്. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയിയെ മുന്നില്‍ നിന്ന് നയിച്ചത്.
26 പന്തിൽ നിന്ന് 39 റൺസുമായി ക്രുനാൽ പാണ്ഡ്യയും 8 പന്തിൽ നിന്ന് 16 റൺസടിച്ച കീറോൺ പൊള്ളാർഡും മുംബൈയുടെ വിജയം അനായാസമാക്കി. രാജസ്ഥാൻെറ നാലാം തോൽവിയാണിത്.
Leave a reply