ചെന്നൈ ചെപോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ആവേശപ്പോരാട്ടത്തിൽ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 150 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ പതിമൂന്ന് റൺസിനാണ് മുംബൈ ഇന്ത്യൻസ് തോല്പിച്ചത്.
എതിരാളികളായ മുംബൈ ഇന്ത്യന്‍സിനെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഹൈദരാബാദിന് സാധിച്ചു എങ്കിലും വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി.
മുംബൈയ്ക്ക് വേണ്ടി ഡി കോക്ക് 39 ബോളില്‍ 40ഉം രോഹിത് ശര്‍മ 25 ബോളില്‍ 32ഉം റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ 22 പന്തിൽ 35 റൺസെടുത്ത് കീരണ്‍ പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു.
22 പന്തിൽ 43 റൺസെടുത്ത ജോണി ബയർസ്റ്റോവും 34 പന്തിൽ 38 റൺസ് നേടിയ വാർണറുമാണ് ഹൈദരാബാദിനായി ഭേദപ്പെട്ട സ്കോർ നേടിയത്.
മുംബൈയ്ക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഒന്ന് വീതവും ട്രെന്റ് ബൗള്‍ട്ട്, രാഹുല്‍ ചാഹര്‍ എന്നിവര്‍ മൂന്ന് വീതവും വിക്കറ്റെടുത്തു. ഹൈദരാബാദിനായി വിജയ് ശങ്കര്‍, മുജീബുര്‍റഹ്മാന്‍ രണ്ട് വീതവും ഖലീല്‍ അഹ്മദ് ഒന്നും വിക്കറ്റെടുത്തു.
Leave a reply