ഐ പി എല്‍ പതിനൊന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുക്കെട്ടാണ് ഡൽഹിയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്.
പഞ്ചാബ് ഉയർത്തിയ 195 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 49 ബോളില്‍ 92 റണ്‍സ് നേടിയ ധവാന്റെയും 7 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായുടെയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി ജയിക്കുകയായിരുന്നു.
സെഞ്ചുറി നേടാൻ വെറും 8 റണ്‍സ് മാത്രം എന്ന ഘട്ടത്തിലാണ് ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. 13 ബൗണ്ടറിയും രണ്ട് സിക്സറുമുൾപ്പടെ 49 പന്തില്‍ 92 റൺസാണ് ധവാൻ നേടിയത്.
ധവാൻ പുറത്തായതിന് പിന്നാലെ വന്ന ക്യാപ്റ്റന്‍ ഋഷഭ് പന്തും മാര്‍കസ് സ്റ്റോണിസും ചേര്‍ന്ന് ഡല്‍ഹിയെ സംരക്ഷിച്ചു. സ്റ്റോണിസും ലളിത് യാദവുമാണ് ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചത്. പന്ത് 15ഉം സ്റ്റോണിസ് 27ഉം സ്റ്റീവന്‍ സ്മിത്ത് ഒമ്പതും ലളിത് യാദവ് 12ഉം റണ്‍സെടുത്തു.
പഞ്ചാബിന് വേണ്ടി ജയ് റിച്ചാര്‍ഡ്‌സണ്‍ രണ്ടും അര്‍ശ്ദീപ് സിംഗ്, റിലീ മെരെഡിത് എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റ് നേടിയപ്പോൾ ഡല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്മാന്‍ മെരിവാല, കഗിസോ റബഡ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.
Leave a reply