ഐപിഎലില്‍ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ഹര്‍പ്രീത് ബ്രാര്‍ ഒറ്റയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. ബാംഗ്ലൂർ ലീഗിൽ ഇത് രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങുന്നത്.
ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 91 റൺസ് നേടി നായകൻ രാഹുൽ മുന്നിൽ നിന്നു നയിച്ചപ്പോൾ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 179 റൺസ് അടിച്ചു കൂട്ടി.
രാഹുൽ പുറത്താകാതെയാണ് 57 പന്തിൽ നിന്നും 91 റൺസ് അടിച്ചു കൂട്ടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രം നേടിയപ്പോള്‍ 34 റണ്‍സിന്റെ വിജയം പഞ്ചാബ് കിംഗ്സ് നേടി.
ഹർപ്രീത് ബ്രാറായിരുന്നു പഞ്ചാബിന് മത്സരത്തിൽ മേൽക്കൈ നൽകിയത്. ഏഴ് പന്തിന്റെ വ്യത്യാസത്തില്‍ കോലി, മാക്സ്വെൽ, എബി ഡി വില്ലിയേഴ്സ് എന്നീ മൂന്ന് പ്രധാന ആര്‍സിബി വിക്കറ്റുകള്‍ നേടിയാണ് ബ്രാര്‍ ബാംഗ്ലൂരിന് തിരിച്ചടി നല്‍കിയത്.
രവി ബിഷ്ണോയ് രണ്ടു വിക്കറ്റും റൈലി മെറിഡത്ത്, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
34 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമുൾപ്പെടെ 35 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.
ബാംഗ്ലൂരിന് വേണ്ടി കൈൽ ജാമിസൻ രണ്ടു വിക്കറ്റും ഡാനിയർ സാംസ്, യുസ്‌വേന്ദ്ര ചെഹൽ, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Leave a reply