പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ജയം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം നേടുന്നത്.
പഞ്ചാബ് കിംഗ്സിനെ 120 റണ്‍സിലൊതുക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഹൈദ്രാബാദ് ആ ലക്ഷ്യം 18.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.
അര്‍ദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോയാണ് ജയം അനായാസമാക്കിയത്.
ജയത്തോടെ ഹൈദ്രാബാദ് എട്ടാം സ്ഥാനത്ത് നിന്നും ഒറ്റടിക്ക് അഞ്ചാം സ്ഥാനത്തേക്ക് കയറി. മൂന്നു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റ പഞ്ചാബ് ഇപ്പോൾ എട്ടാം സ്ഥാനത്താണ്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply