ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9 നു ആരംഭിക്കാന്‍ ഇരിക്കെ പഞ്ചാബ് കിങ്‌സ് അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി. ചുവപ്പ് നിറത്തിലാണ് പഞ്ചാബ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തില്‍ വശങ്ങളിലായി സ്വര്‍ണ്ണ നിറത്തിലുള്ള വരകളും ഉണ്ട്.
ജേഴ്സിയില്‍ പ്രധാന സ്പോണ്സറുടെ ലോഗോയ്ക്ക് താഴെ ആയി സിംഹത്തിന്റെ ഒരു ക്രസ്റ്റും ഉണ്ട്. Ebixcash ആണ് ഇത്തവണയും പഞ്ചാബ് കിങ്സിന്റെ പ്രധാന സ്പോണ്സര്‍. BTK, jio, Dream11, Lotus Herbals എന്നിവരും പഞ്ചാബിന്റെ സ്പോണ്സറായി ഇത്തവണ ഉണ്ട്.
??? ???? ?? ????! ⌛
Reveal kar rahe hain assi, saddi new jersey ??#SaddaPunjab #PunjabKings #IPL2021 pic.twitter.com/zLBoD0d5At
— Punjab Kings (@PunjabKingsIPL) March 30, 2021
ചുവപ്പ് ജേഴ്‌സിക്ക് ഒപ്പം ഗോള്‍ഡന്‍ ഹെല്‍മറ്റും ഇത്തവണ പഞ്ചാബ് കിംഗ്‌സ് അണിയും. ഏപ്രില്‍ 12ന് രാജസ്ഥാന്‍ റോയാല്‍സിന് എതിരെ ആകും പഞ്ചാബ് കിങ്‌സ് ആദ്യമായി ഈ ജേഴ്‌സി അണിയുക.
Leave a reply