ഈ IPLലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒരു റൺസിന് ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് നാടകീയ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂര്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് നേടിയത്. അവസാന സമയത്ത് 42 പന്തുകളില്‍ മൂന്ന് ഫോറും അഞ്ചു സിക്സുമടക്കം 75 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്സാണ് ആർ.സി.ബിയുടെ ടോപ് സ്‌കോറർ.
ഐ.പി.എല്ലിലെ തന്‍റെ 40ാം അര്‍ധ സെഞ്ച്വറി കുറിച്ച എ.ബി.ഡി 5000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.
172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഋഷഭ് പന്തും(58*) ഷിമ്രോണ്‍ ഹെറ്റ്മയറും (53*) ബാറ്റ് വീശിയതോടെ ഡല്‍ഹി ലക്ഷ്യത്തിലേയ്ക്ക് കുതിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന പന്തിൽ 6 റൺസ് വേണ്ടപ്പോൾ 4 റൺസ് മാത്രമാണ് സിറാജ് വിട്ടുകൊടുത്തത്.
ബാംഗ്ലൂരിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. മൊഹമ്മദ് സിറാജ്, കൈല്‍ ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ജയത്തോടെ 10 പോയിന്റുമായി ബാംഗ്ളൂര്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തു. 6 കളികളില്‍ 4 ജയവുമായി ഡല്‍ഹി മൂന്നാം സ്ഥാനത്താണ്.
Leave a reply