രാജസ്ഥാന്‍ റോയല്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 21 പന്ത് ബാക്കിനില്‍ക്കെ വിക്കറ്റൊന്നും നഷ്ടമാവാതെ ബാംഗ്ലൂര്‍ മറികടന്നത്.
ദേവദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനവും, ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി പ്രകടനവുമാണ് ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.
52 പന്തില്‍നിന്നാണ് പടിക്കല്‍ 101 റണ്‍സ് നേടിയത്. ആറ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. 47 പന്തില്‍നിന്നാണ് കോഹ്ലി 72 റണ്‍സെടുത്തത്. ഇതോടെ ഐ.പി.എല്ലില്‍ 6000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി കോഹ്ലി.
ബൗളിങ്ങില്‍ ബാംഗ്ലൂരിനായി വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
Leave a reply