ഇന്ന് IPLലെ രണ്ടാം മത്സരത്തിൽ ഋഷഭ് പന്തിന്റെ ഡൽഹി കാപ്പിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഋഷഭ് പന്തിന്റെ നേർക്കാണ് നീളുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂറിന് എതിരെ നടന്ന മത്സരത്തിൽ പന്ത് വരുത്തിയ മണ്ടത്തരങ്ങൾ കാരണം ആണ് ഡൽഹി പരാജയപെട്ടത് എന്ന പേരിൽ വലിയ സൈബർ ആക്രണം പന്ത് നേരിട്ടത്.
പന്ത് മെല്ലെ കളിച്ചതും അമിത് മിശ്രക്ക് 3 ഓവർ മാത്രം നൽകിയതും ഡൽഹിക്ക് തിരിച്ചടിയായി എങ്കിലും, റിഷഭ് പന്ത് ഒരു ഘട്ടത്തിൽ തകർന്നു പോയേക്കാവുന്ന മധ്യനിരയെ ഒരു സെൻസിബിൾ ക്യാപ്റ്റൻ ഇന്നിങ്സിലൂടെ അയാൾ തിരിച്ചു കൊണ്ട് വരികയായിരുന്നു. 3 ഓവറിനും ഒരു തോൽവിക്കും ഇടയിൽ അയാളുടെ കഴിവിനെ അളക്കുന്നത് ബുദ്ധിശൂന്യതയാണ്
കരിയറിന്റെ തുടക്കത്തിൽ പന്തിന്റെ ചോരക്ക് വേണ്ടി മുറവിളി ഉയർന്നതിന് സമാനമായി ഇപ്പൊഴും പന്ത് നേരിടുന്നത്. സമ്മർദ്ദങ്ങളെ അടിച്ചകറ്റി പന്ത് വിജയ്ക്കുമോ അതോ അതോ സമ്മർദ്ദം താങ്ങാൻ കഴിയാതെ വീണു പോകുമോ എന്നു ഇന്നറിയാം, ഏതായാലും ഇത് ഋഷഭ് പന്തിന് നിർണായകമായ രാത്രി ആണ്.
Leave a reply