മിന്നും പ്രകടനവുമായി മില്ലർ; ആദ്യ ജയം സ്വന്തമാക്കി രാജസ്ഥാൻ

BCCI/IPL

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മോറിസിന്റെയും, ഡേവിഡ് മില്ലറിന്റെയും മികവില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്.

ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ അവസാന 2 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയാണ് വിജയം കൈവരിച്ചത്.

ഒരു ഘട്ടത്തില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ മില്ലറും മോറിസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മില്ലര്‍ 62 റണ്‍സെടുത്തപ്പോള്‍ മോറിസ് നാല് സിക്സർ ഉൾപ്പടെ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നായകൻ സഞ്ജു സാംസന്‍ വെറും 4 റണ്‍സ് മാത്രമാണ് നേടിയത്. രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply