നായകൻ സഞ്ചുവിന്റെയും ക്രിസ് മോറിസിന്റേം കരുത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.
കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം ആണ് സഞ്ജു സാംസണിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് പുറത്തെടുത്തത്. സാഹചര്യത്തിന് അനുസരിച്ച് ബാറ്റു വീശി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച സഞ്ജു തന്നെയാണ് ടോപ്പ് സ്കോററും.
പതിവ് പോലെ തന്നെ ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിങിനയച്ചു.
കേവലം 133 റൺസ് മാത്രമാണ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് നേടാൻ കഴിഞ്ഞത്.
36 റൺസ് നേടിയ രാഹുൽ ത്രിപാഠിയാണ് KKRന്റെ ടോപ്പ് സ്കോറർ, 25 റൺസ് നേടിയ ദിനേഷ് കാർത്തിക്കാണ് കൊൽക്കത്തയ്ക്ക് വേണ്ടി ബേധപെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു താരം.
രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Leave a reply