വില്യംസൺ ഒറ്റക്ക് പൊരുതിയിട്ടും സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി

Delhi beat Hyderabad in season’s first Super Over
BCCI/IPL

സൂപ്പർ ഓവറിൽ കലാശിച്ച മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം.

160 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ഇതോടെ മത്സരം സമനിലയിലായി.

ഡേവിഡ് വാര്‍ണറും വില്യംസണും ചേർന്ന് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്സിന് വെറും 7 റണ്‍സാണ് നേടാനായത്. അക്ഷര്‍ പട്ടേലാണ് ഡല്‍ഹിയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്.

പിന്നീട് റഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞപ്പോൾ എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ശിഖര്‍ ധവാനും ഋഷഭ് പന്തുമാണ് ഡല്‍ഹിയ്ക്കായി ഓപ്പണ്‍ ചെയ്തത്.

അവസാന പന്തിൽ ലെഗ് ബൈയിലൂടെ റണ്‍സ് വന്നതോടെ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply