സൺറൈസേഴ്‌സ് ഹൈദരാബാദിനെ പത്ത് റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇതോടെ തങ്ങളുടെ ഈ സീസണിലെ ആദ്യ മത്സത്തില്‍ കൊല്‍ക്കത്ത 10 റണ്‍സിന്റെ വിജയം നേടി. ജോണി ബൈര്‍സ്റ്റോയും മനീഷ് പാണ്ടേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മത്സരം സണ്‍റൈസേഴ്സ് കൈവിടുകയായിരുന്നു.
തുടക്കത്തില്‍ തന്നെ പത്ത് റണ്‍സ് നേടുന്നതിനിടെ 10/2 എന്ന നിലയില്‍ ഡേവിഡ് വാര്‍ണറിനെയും വൃദ്ധിമന്‍ സാഹയുടെയും വിക്കറ്റുകള്‍ നഷ്ടമായ ശേഷം 92 റണ്‍സ് കൂട്ടുകെട്ട് നേടി മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ഹൈദരാബാദിനെ മുന്നോട്ട് നയിച്ചുവെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ അവർക്കായില്ല.പുറത്താകാതെ അബ്ദുള്‍ സമദ് 8 പന്തില്‍ 19 റണ്‍സ് നേടി.
നൈറ്റ് റൈഡേഴ്സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. ശാഖിബ് ഹസൻ, കമ്മിൻസ്, ആന്ദ്രേ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Leave a reply